ക്രിപ്‌ടെക്‌സ് യുഎസ്ബി : ‘ഡാവിഞ്ചി കോഡ്’ പ്രചോദനം


 

ഒന്നും സുരക്ഷിതമല്ല എന്നതാണ് പുതിയ കാലത്തിന്റെ പ്രത്യേകത. കമ്പ്യൂട്ടര്‍ ഡേറ്റയുടെ കാര്യത്തിലും അത് ശരിയാണ്. വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയെന്നത് എപ്പോഴും തലവേദന തന്നെ. ഇതിനൊരു പരിഹാരമായി പുതിയൊരു യുഎസ്ബി ഡ്രൈവ് വരുന്നു. പൂട്ടുകള്‍ നമ്പര്‍ലോക്കിനാല്‍ സുരക്ഷിതമാക്കും പോലെ ഈ യുഎസ്ബിയില്‍ വിവരങ്ങള്‍ സുക്ഷിതമായി കാക്കാം.

ഡാണ്‍ ബ്രൗണിന്റെ പ്രശസ്ത ത്രില്ലറായ ‘ഡാവിഞ്ചി കോഡി’ല്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ടാണ് ക്രിപ്‌ടെക്‌സ് എന്ന അമേരിക്കന്‍ കമ്പനി പുതിയ യുഎസ്ബി ഡ്രൈവിന് രൂപംനല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘ഡാവിഞ്ചി കോഡി’ലെ രഹസ്യ രേഖ സൂക്ഷിച്ചിരിക്കുന്നത് നമ്പര്‍ലോക്ക് പോലുള്ള രീതിയിലാണ്. വിവരചോരണം തടയാന്‍ പുതിയ യുഎസ്ബി സഹായിക്കുമെന്നാണ് പ്രതീക്ഷ.

എന്തും പെന്‍ഡ്രൈവിലാക്കുന്ന ശീലക്കാരാണ് കമ്പ്യൂട്ടര്‍ ഉപയോക്താക്കളില്‍ ഭൂരിപക്ഷവും. ഇഷ്ടപ്പെട്ട സിനിമയോ പാട്ടോ വീഡിയോ ക്ലിപ്പിങ്ങുകളോ എന്തോ ആവട്ടെ, കണ്ടാലുടന്‍ പെന്‍ഡ്രൈവിലേക്ക് മാറ്റുന്ന ശീലക്കാരാണ് മിക്കവരും. എന്നാല്‍, അവിചാരിതമായി ഇവ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ മോഷ്ടിക്കപ്പെടുകയോ ചെയ്താലോ. വലിയ ഭീഷണിയാണത്. പെന്‍ഡ്രൈവുകളിലെ സ്വകാര്യവിവരങ്ങള്‍ പുറത്താകുന്നത് പലര്‍ക്കും ഓര്‍ക്കാന്‍ തന്നെ കഴിഞ്ഞെന്നു വരില്ല.

നിലവില്‍ ചില സോഫ്ട്‌വേറുകളുടെ സഹായത്തോടെ പെന്‍ഡ്രൈവ് സുരക്ഷിതമാക്കാന്‍ കഴിയുമെങ്കിലും അതൊന്നും പൂര്‍ണ ഗാരണ്ടിയില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ യുഎസ്ബി ഡ്രൈവിന്റെ പ്രസക്തിയേറുന്നത്.

പൂട്ടുകളിലെ നമ്പര്‍ലോക്കിനോട് സാമ്യമുള്ള വിദ്യയാണ് ഇത്തരം യുഎസ്ബി ഡ്രൈവുകളുടെ കാര്യത്തിലും പ്രയോജനപ്പെടുത്തിയിരിക്കുന്നത്. അലൂമിനിയം സങ്കരം കൊണ്ടുള്ള കൊച്ചു സിലിണ്ടറിനകത്താണ് യുഎസ്ബി ഡ്രൈവ്. സൂക്ഷിക്കുക. സിലിണ്ടറിനു ചുറ്റുമുള്ള അഞ്ച് വളയങ്ങളിലായി ഇതിന്റെ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നു. ഇരട്ട സുരക്ഷയാണ് ഈ ഉപകരണത്തിന്റെ മറ്റൊരു പ്രത്യേകത. ആദ്യം പറഞ്ഞ വളയ സുരക്ഷ മതിയാത്തവര്‍ക്ക് 256 ബിറ്റ് എഇഎസ് (Advanced Encryption Standard – AES) ഹാര്‍ഡ്‌വേര്‍ ലോക്കും ലഭ്യമാണ്.

അഞ്ചക്ഷരങ്ങളുള്ള പാസ്‌വേര്‍ഡിനാലാണ് ഈ സംവിധാനം ലോക്ക് ചെയ്യുന്നത്. നമ്പര്‍പൂട്ടുകള്‍ പോലെ വളയങ്ങള്‍ ചലിപ്പിച്ച് പാസ്‌വേര്‍ഡ് ശരിയാവുന്ന രീതിയില്‍ ക്രമീകരിച്ച് ഡ്രൈവ് പുറത്തെടുക്കാം. അല്ലാത്തപക്ഷം ഡ്രൈവ് എടുക്കാന്‍ പറ്റില്ല. ഡ്രൈവ് പുറത്തെടുത്തശേഷം ആവശ്യമെങ്കില്‍ വളയങ്ങള്‍ക്ക് പുതിയ പാസ്‌വേഡ് സെറ്റുചെയ്യുകയുമാവാം. പാസ്‌വേര്‍ഡ് മറന്നുപോവുകയാണെങ്കില്‍ കമ്പനിയിയെത്തന്നെ ശരണം പ്രാപിക്കേണ്ടിവരും. കാരണം അവര്‍ക്കേ പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്യാന്‍ സാധിക്കൂ.

ഇതിനുപുറമെയുള്ള മറ്റൊരു സുരക്ഷയാണ് ഇതിന്റെ ഇന്‍ബില്‍റ്റായ 256 ബിറ്റ് എഇഎസ് ഹാര്‍ഡ്‌വെയര്‍ എന്‍ക്രിപ്ഷന്‍. ഇലക്‌ട്രോണിക് ഡാറ്റ രഹസ്യമാര്‍ഗത്തില്‍ സൂക്ഷിക്കാനുള്ള ഒരു സൂപ്പര്‍ സുരക്ഷാമാര്‍ഗമാണിത്. പാസ്‌വേര്‍ഡിനാല്‍ സുരക്ഷിതമാക്കപ്പെട്ടതാണ് ഇതും.

റീഡിങ്ങില്‍ 24 എംബി/സെക്കന്‍ഡും റൈറ്റിങ്ങില്‍ 10 എംബി/സെക്കന്‍ഡും സ്്പീഡ് ലഭിക്കുന്ന ഇത്, 4 ജിബി, 8 ജിബി, 16 ജിബി എന്നീ മോഡലുകളില്‍ ലഭ്യമാണ്. കൂടിയ സുരക്ഷ പ്രധാനം ചെയ്യുന്ന ഇതിന് കൂടിയ വിലയും നല്‍കേണ്ടിവരും. 8 ജിബിക്ക് 130 ഡോളറും 16 ജിബിക്ക് 160 ഡോളറുമാണ് വില. സാധാരണ യുഎസ്ബി ഡ്രൈവുകളെക്കാള്‍ അഞ്ച് മടങ്ങിലധികമാണ് വിലയെന്ന് സാരം.

Advertisements
By beatsoftech

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s