വരുന്നു, വിന്‍ഡോസ് സ്‌റ്റോര്‍


2012 ഫിബ്രവരിയില്‍ വിന്‍ഡോസ് 8 ന്റെ ബീറ്റ പതിപ്പ് പുറത്തിറക്കുമെന്ന് മൈക്രോസോഫ്ട് പ്രഖ്യാപിച്ചു. അതോടൊപ്പം ഓണ്‍ലൈന്‍ വിന്‍ഡോസ് സ്‌റ്റോറും ആഗോളതലത്തില്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

വിന്‍ഡോസ് 8 
ഉപയോഗിക്കുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, ഡെസ്‌ക്ടോപ്പുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റുകള്‍ തുടങ്ങിയവയ്ക്കായി മെട്രോ ആപ്ലിക്കേഷനുകള്‍ (ആപ്പ്‌സ്) വാങ്ങാന്‍ വിന്‍ഡോസ് സ്‌റ്റോര്‍ അവസരമൊരുക്കും.

മികച്ച ആപ്ലിക്കേഷനുകള്‍ ഡെവലപ്പ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മെച്ചമുണ്ടാകാന്‍ പാകത്തിലാണ് വിന്‍ഡോസ് സ്‌റ്റോര്‍ പ്രവര്‍ത്തിക്കുകയെന്ന് മൈക്രോസോഫ്ട് പറയുന്നു.ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ്, ബ്ലാക്ക്‌ബെറിയുടെആപ്പ് വേള്‍ഡ് തുടങ്ങിയവയുടെ ചുവടുപിടിച്ചാണ് വിന്‍ഡോസ് സ്‌റ്റോറും ആരംഭിക്കുന്നത്.

ആപ്ലിക്കേഷന്‍ ഡെവലപ്പ് ചെയ്യുന്നവര്‍ക്ക് അത് വിറ്റുകിട്ടുന്നതിന്റെ 70 ശതമാനമാണ് ഗൂഗിളും ആപ്പിളും നല്‍കുന്നത്. എന്നാല്‍, വരുമാനം 25000 ഡോളര്‍ പിന്നിടുന്ന ആപ്ലിക്കേഷനുകളുടെ ഡെവലപ്പര്‍മാര്‍ക്ക് വരുമാനത്തിന്റെ 80 ശതമാനം നല്‍കുമെന്ന് മൈക്രോസോഫ്ട് പറയുന്നു. വിന്‍ഡോസ് സ്‌റ്റോറിനായി ഡെവപ്പര്‍മാരെ ആകര്‍ഷിക്കാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഗൂഗിളിന്റെ ക്രോം വെബ്ബ് സ്‌റ്റോര്‍ വഴി വെബ്ബ് ആപ്പ്‌സ് വില്‍ക്കാന്‍ വെറും അഞ്ചു ശതമാനം മാത്രമാണ് ഡെവലപ്പര്‍മാര്‍ക്ക് ഗൂഗിള്‍ ചാര്‍ജ് ചെയ്യുന്നത്.

തേര്‍ഡ്പാര്‍ട്ടി സോഫ്ട്‌വേറുകള്‍ക്കായി മൈക്രസോഫ്ട് ഇപ്പോള്‍ തന്നെ വിന്‍ഡോസ് ഫോണ്‍ മാര്‍ക്കറ്റ്‌പ്ലേസ് നടത്തുന്നുണ്ട്. ചില്ലറ വില്‍പ്പനശാലകള്‍ വഴി സോഫ്ട്‌വേറുകള്‍ വില്‍ക്കുന്ന ഏര്‍പ്പാട് ഇനി എത്രകാലം കൂടിയുണ്ടാകും എന്നാണ് പുതിയ സാഹചര്യം ഉയര്‍ത്തുന്ന ചോദ്യം.

ശക്തമായ മത്സരം നടക്കുന്ന മേഖലയാണ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വില്‍പ്പന. മികച്ച ഡെവലപ്പര്‍മാരെയും, അതുപോല തന്നെ ഉപഭോക്താക്കളെയും വന്‍തോതില്‍ ആകര്‍ഷിക്കുന്നവര്‍ക്കായിരിക്കും വിജയം നേടാനാവുക.

ആപ്പിളും ഗൂഗിളും ഈ രംഗത്ത് ചുവടുറപ്പിച്ചു കഴിഞ്ഞു. അവരോട് മത്സരിച്ചാണ് മൈക്രോസോഫ്ടിന് മുന്നിലെത്താന്‍. ലോകത്താകെ 125 കോടി വിന്‍ഡോസ് യൂസര്‍മാരുണ്ടെന്നാണ് കണക്ക്. അതില്‍ ഒരു ഭാഗം പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 8 ലേക്ക് മാറുന്നതോടെ, വിന്‍ഡോസ് സ്‌റ്റോര്‍ വിജയക്കൊടി നാട്ടുമെന്നാണ് മൈക്രോസോഫ്ടിന്റെ പ്രതീക്ഷ.

വിന്‍ഡോസ് 8 നായി മെട്രോ ആപ്പ്‌സ് വിന്‍ഡോസ് സ്‌റ്റോറില്‍ സമര്‍പ്പിക്കാന്‍, വ്യക്തികളില്‍ നിന്ന് 49 ഡോളറും കമ്പനികളില്‍ നിന്ന് 99 ഡോളറും പ്രതിവര്‍ഷം ഈടാക്കും. ആപ്പിളിന്റെ ഐഒഎസ് ഡവലപ്പര്‍ പ്രോഗ്രാമിലും മാക് ഡെവലപ്പര്‍ പ്രോഗ്രാമിലും അംഗത്വം ലഭിക്കാന്‍ 99 ഡോളര്‍ പ്രതിവര്‍ഷം നല്‍കണം. ആമസോണും ഇതേ ഫീസാണ് വാങ്ങുന്നത്.

ഇക്കാര്യത്തില്‍ ഗൂഗിളാണ് ഏറ്റവും കുറച്ച് കാശ് വാങ്ങുന്നത്. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ചേരാന്‍ ഒറ്റത്തവണ 25 ഡോളര്‍ ഫീസ് നല്‍കിയാല്‍ മതി. പക്ഷേ, ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലെത്തുന്ന ആപ്ലിക്കേഷനുകളെ ഗൂഗിള്‍ കാര്യമായി സ്‌ക്രീന്‍ ചെയ്യാറില്ല എന്നോര്‍ക്കുക.

Advertisements
By beatsoftech

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s