ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 7 നുള്ള പിന്തുണ ഫെയ്‌സ്ബുക്ക് അവസാനിപ്പിക്കുന്നു


മൈക്രോസോഫ്ടിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 7 (ഐഇ 7) ബ്രൗസറിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ ഫെയ്‌സ്ബുക്ക് ആരംഭിച്ചു. ഫെയ്‌സ്ബുക്ക് പുതിയതായി അവതരിപ്പിച്ച ടൈംലൈന്‍ ഐഇ 7 നില്‍ കാണാന്‍ കഴിയാത്തത് ഇതിന്റെ സൂചനയാണ്.

2010 ആഗസ്തില്‍ ഐഇ 6 നുള്ള പിന്തുണ ഫെയ്‌സ്ബുക്ക് അവസാനിപ്പിച്ചിരുന്നു. ഐഇ 6 ല്‍ ഫെയ്‌സ്ബുക്ക് ചാറ്റ് ആണ് ആദ്യം കിട്ടാതായത്. പിന്നീട് ഫെയ്‌സ്ബുക്ക് ആ ബ്രൗസര്‍ വകഭേദത്തില്‍ ഉപയോഗശൂന്യമായി. അതേ സംഗതി ഐഇ 7 ന്റെ കാര്യത്തിലും ആവര്‍ത്തിക്കുകയാണ്.

ഫെയ്‌സ്ബുക്ക് ടൈംലൈന്‍ ഐഇ 7 നില്‍ വിളിച്ചാല്‍ കിട്ടില്ല; പകരം പഴയ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പേജിന്റെ ഡിസൈനാണ് കാണുക. എന്നുവെച്ചാല്‍, ഫെയ്‌സ്ബുക്ക് ടൈംലൈന്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍, അതിനുള്ള എളുപ്പ മാര്‍ഗം ഐഇ 7 നില്‍ ഫെയ്‌സ്ബുക്ക് വിളിക്കുക എന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2006 ഒക്ടോബറില്‍ അവതരിപ്പിക്കപ്പെട്ട ഐഇ 7 ബ്രൗസറിന്റെ 2011 നവംബറിലെ വിപണിവിഹിതം 4.26 ശതമാനമാണ് (സ്റ്റാറ്റ്കൗണ്ടറിന്റെ കണക്ക്). ഇത് ഐഇ 6 ന്റെ വിഹിതത്തെക്കാള്‍ കുറവാണ്. ഐഇ 8 (വിന്‍ഡോസ് എസ്പി), ഐഇ 9 (വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് 7) എന്നിവയെ പ്രോത്സാഹിപ്പിക്കുകയും, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പഴയ വേര്‍ഷനുകള്‍ ഒഴിവാക്കുകയുമാണ് മൈക്രോസോഫ്ടിന്റെ ലക്ഷ്യം.

എന്നാല്‍, കഴിഞ്ഞ വര്‍ഷം മുതല്‍ പല കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത് വിലക്കാന്‍ കണ്ടെത്തിയ എളുപ്പമാര്‍ഗം ഐഇ 6 ഉപയോഗിക്കുക എന്നതാണ്!!

By beatsoftech

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s