റൂര്‍ക്കി ഐ.ഐ.ടി. റിപ്പോര്‍ട്ട:് മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ആഘാതം രൂക്ഷം


കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അടുത്തുള്ള പ്രദേശങ്ങളില്‍ 40 മീറ്ററോളം (ഏകദേശം 133.2 അടി) ഉയരത്തില്‍ വെള്ളം പൊങ്ങും. സെക്കന്‍ഡില്‍ 12 മീറ്റര്‍ വേഗത്തിലാവും ഇത്രയും ഉയരത്തില്‍ വെള്ളം, എല്ലാം നശിപ്പിച്ചുകൊണ്ട് കുത്തിയൊഴുകുക. റൂര്‍ക്കിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐ.ഐ.ടി. റൂര്‍ക്കി) വിദഗ്ദ്ധര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് തികച്ചും ഭീതിജനകമായ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് (ഡാം ബ്രേക്ക് അനാലിസിസ്) കഴിഞ്ഞ ദിവസം സംസ്ഥാന ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായതിന്റെ പരമാവധിയായ 136 അടിയില്‍ നില്‍ക്കുമ്പോള്‍ ഡാം തകര്‍ന്നാലുണ്ടാകുന്ന സ്ഥിതിവിശേഷമാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.

അണക്കെട്ടിനോട് ചേര്‍ന്ന പ്രദേശത്താണ് ഏറ്റവും ഉയരത്തില്‍ വെള്ളം പൊങ്ങുക. ഇടുക്കി സംഭരണിയിലെത്തുമ്പോള്‍ 20.8 മീറ്ററോളം ഉയരമുണ്ടാകും. മുല്ലപ്പെരിയാറില്‍നിന്ന് താഴേക്ക് ഒഴുകുക 40 മീറ്റര്‍ ഉയരമുള്ള ജലഭിത്തിയാകും.താഴേക്ക് പോകുന്തോറും അതിന്റെ ഉയരം കുറയുകയും വെള്ളം കൂടുതല്‍ സ്ഥലത്തേക്ക് ഒഴുകിപ്പരക്കുകയും ചെയ്യും. എന്നാല്‍പ്പോലും ഏറ്റവും താഴെ ഇടുക്കി അണക്കെട്ടിന്റെ സംഭരണിയില്‍ വെള്ളമെത്തുമ്പോള്‍ ജലഭിത്തിയുടെ ഉയരം 20.8 മീറ്ററുണ്ടാകുമെന്നത് ഗുരുതരാവസ്ഥ പ്രകടമാക്കുന്നു.

ആരംഭത്തില്‍ ജലപ്രവാഹത്തിന്റെ വേഗം സെക്കന്‍ഡില്‍ 12 മീറ്ററായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അത് താഴെയെത്തുമ്പോള്‍ എട്ട് മീറ്ററായി കുറയും. മുല്ലപ്പെരിയാറില്‍നിന്ന് ഇടുക്കി സംഭരണി വരെ വെള്ളമൊഴുകിവരുന്ന പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ച് വേഗത്തില്‍ വ്യത്യാസം വരും. മരങ്ങളും മലകളും വഹിച്ചുകൊണ്ടായിരിക്കുമോ ജലപ്രവാഹമെത്തുക എന്നതിനെക്കുറിച്ചൊന്നും കൃത്യമായി പറയാനാവില്ല. അത് വെള്ളമൊഴുകുന്ന പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ചായിരിക്കും. 

അണക്കെട്ട് തകര്‍ച്ചാ പഠനം രണ്ടുഘട്ടമായാണ് നടക്കുന്നത്. അതില്‍ മുല്ലപ്പെരിയാറില്‍നിന്ന് ഇടുക്കി ജലാശയംവരെ ഉള്ളതിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചിട്ടുള്ളത്. അന്തിമ റിപ്പോര്‍ട്ട് അഞ്ചുമാസത്തിനകം നല്‍കും. ഇടുക്കി മുതല്‍ അറബിക്കടല്‍ വരെയുള്ള പ്രദേശങ്ങളെ സംബന്ധിച്ച പഠനം അടുത്ത ഘട്ടമാണ്. മുല്ലപ്പെരിയാര്‍ തകര്‍ച്ചയെത്തുടര്‍ന്ന് ഇടുക്കി പദ്ധതിയിലെ ഏതെങ്കിലും അണക്കെട്ട് തകരുകയാണെങ്കില്‍ സംഭവിക്കാനിടയുള്ള കാര്യങ്ങളെക്കുറിച്ചുള്ള പഠനമാണിത്. റൂര്‍ക്കി ഐ.ഐ.ടി.യിലെ ഡോ. എസ്.കെ.മിശ്രയാണ് പഠനസംഘത്തലവന്‍.

By beatsoftech

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s