‘ഇഫ് ഐ ഡൈ’ facebook app :-)


മരണാനന്തരം എന്താണെന്ന ചോദ്യം വലിയ വിവാദങ്ങള്‍ ഉയര്‍ത്താം. മരണത്തോടെ അവസാനിക്കുന്നതാണ് ജീവിതമെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍, അതല്ല മരണത്തിന് ശേഷവും ജീവിതമുണ്ടെന്ന് മറ്റൊരു കൂട്ടര്‍ വിശ്വസിക്കുന്നു. ഇതിലേതാണ് ശരിയെന്ന് പരിശോധിക്കുകയല്ല ഈ റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് എന്തു സംഭവിക്കും എന്ന് പരിശോധിക്കലാണ്. 

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കില്‍ അംഗമായവര്‍ക്ക്, ചില മരണാനന്തരക്രിയകള്‍ക്കും ആ സൈറ്റ് അവസരമൊരുക്കുന്നു. ഒരാള്‍ക്ക് തന്റെ മരണാനന്തര ആഗ്രഹങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള മാര്‍ഗ്ഗമായി ഫെയ്‌സ്ബുക്കിനെ തിരഞ്ഞെടുക്കാനുള്ള അവസരം ആ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഒരുക്കുന്നു. 

നിങ്ങളുടെ മരണാനന്തര ആഗ്രഹങ്ങളും, മരണശേഷം വെളിപ്പെടുത്താനുദ്ദേശിക്കുന്ന രഹസ്യങ്ങളും മറ്റു സംഗതികളുമെല്ലാം വില്‍പത്രത്തിന്റെ രീതിയില്‍ സൂക്ഷിച്ചു വെയ്ക്കാനും, മരണശേഷം മാത്രം നിങ്ങളാഗ്രഹിച്ച രീതിയില്‍ അത് പുറത്തുവിടാനും ഫെയ്‌സ്ബുക്കില്‍ സൗകര്യമുണ്ട്. 

ഇതിനായി വളരെ കുറച്ച് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി. മരണാനന്തരം പറയാനുള്ള കാര്യങ്ങള്‍ അക്ഷര രൂപത്തിലോ ചിത്രങ്ങളായോ വീഡിയോരൂപത്തിലോ ‘ഇഫ് ഐ ഡൈ’ എന്ന പ്രത്യേക ആപ്ലിക്കേഷന്‍ വഴി ഫെയ്‌സ്ബുക്കില്‍ സൂക്ഷിക്കാം. ‘ടൈം കാപ്‌സ്യൂള്‍’ ആപ്ലിക്കേഷനുകള്‍ നിര്‍മിക്കുന്ന ഇസ്രായേല്‍ കമ്പനിയാണ് ഈ സൗജന്യ ആപ്ലിക്കേഷന്‍ ലഭ്യമാക്കുന്നത്. ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ സ്റ്റോര്‍വഴി ഇവ ലഭ്യമാകുന്നതാണ്. 

സന്ദേശങ്ങളും ചിത്രങ്ങളും ഈ ആപ്ലിക്കേഷന്‍ വഴി അപ്‌ലോഡ് ചെയ്തതിനുശേഷം, ഫെയ്‌സ്ബുക്ക് അഡ്രസ് ലിസ്റ്റിലെ വിശ്വസ്തരായ മൂന്ന് സുഹൃത്തുക്കളുടെ അഡ്രസും ‘ട്രസ്റ്റി’യായി ഇതിലേക്ക് ചേര്‍ക്കണം. 

ഒരാള്‍ക്ക് അപ്രതീക്ഷിതമായ മരണം സംഭവിക്കുകയും, തുടര്‍ന്ന് നേരത്തെ നല്‍കപ്പെട്ട മൂന്നു ട്രസ്റ്റി സുഹൃത്തുക്കളും അക്കാര്യം ഉറപ്പാക്കുകയും ചെയ്താല്‍ മരണശേഷം പറയാനാഗ്രഹിച്ച കാര്യങ്ങള്‍ മരിച്ച വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പേജില്‍ തെളിയുന്നതായിരിക്കും. 

ഇനി ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ അയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് എന്തുസംഭവിക്കുമെന്ന് സ്വാഭാവികമായും സംശയം വരാം. അതിനുമുണ്ട് ഫെയ്‌സ്ബുക്ക് മറുപടി. 

മരണശേഷവും നിങ്ങളുടെ അക്കൗണ്ട് നിലനിര്‍ത്തും. പ്രശസ്തരുടെ മരണശേഷം അവര്‍ ഉപയോഗിച്ച വസ്തുക്കളും ഓര്‍മക്കുറിപ്പുകളും നേട്ടങ്ങളുമെല്ലാം ഉള്‍പ്പെടുത്തി സ്മാരകങ്ങള്‍ ഉണ്ടാക്കുന്നതുപോലെ ഉപയോഗക്താക്കളുടെ ജീവിതകാലത്തെ പോസ്റ്റുകളും മറ്റും ഉള്‍ക്കൊള്ളുന്ന അക്കൗണ്ട് ഒരു സ്മാരകമായി അതേപടി നിലനിര്‍ത്തും. എന്നാല്‍ അതോടൊപ്പം അഡ്രസ് തുടങ്ങിയ കുറച്ചുകാര്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും.

പല പ്രശസ്ത കമ്പനികളുടെയും സെര്‍വറുകളും കമ്പ്യൂട്ടറുകളും കമ്പ്യൂട്ടര്‍ ഹാക്കര്‍മാര്‍ ഭേദിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ഈ കാലത്ത് ജീവിതകാലം ഒരിക്കലും പുറത്തുവിടരുതെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഒരു ആപ്ലിക്കേഷനിലോ അവരുടെ വിവരസങ്കേതത്തിലോ സംഭവിക്കുന്ന പാളിച്ചകള്‍കൊണ്ട് പുറത്തുവരാനുള്ള അപകടസാധ്യതയും ഉണ്ടെന്നോര്‍ക്കുക.

Advertisements
By beatsoftech

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s