കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2013


 

ഇലക്ട്രോണിക് ലോകത്തെ മാമാങ്കമാണ് ഇപ്പോള്‍ അമേരിക്കയിലെ ലാസ് വേഗാസില്‍ അരങ്ങേറുന്നത്. ജനവരി 8 മുതല്‍ 11 വരെ നടക്കുന്ന ‘കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ’യില്‍ ഭാവിയുടെ ചുവരെഴുത്താണ് പ്രത്യക്ഷപ്പെടുക. 

1967 ല്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ച ഈ ഇലക്ട്രോണിക്‌സ് ഷോ, ഇപ്പോള്‍ ലാസ് വേഗാസില്‍ 1.7 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് വര്‍ഷംതോറും സംഘടിപ്പിക്കപ്പെടുന്നു. വി.സി.ആറും കാംകോഡറും ഡിവിഡിയും ഹൈഡെഫിനിഷന്‍ ടിവിയുമെല്ലാം ആദ്യം അവതരിപ്പിക്കപ്പെട്ടത് ഈ ഇലക്ട്രോണിക്‌സ് പ്രദര്‍ശനത്തിലാണ്. 

ഈ വര്‍ഷത്തെ പ്രദര്‍ശനത്തിലൂടെ ഒരു ദൃശ്യപര്യടനം-

1. ശബ്ദശല്യങ്ങള്‍ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള ‘ടിം ടെബോ ആന്‍ഡ് യൂസയ്ന്‍ ബോള്‍ട്ട് തീംഡ് എസ്എല്‍ 300’ (Tim Tebow and Usain Bolt-themed SL300) ഹെഡ്‌ഫോണുകള്‍. 

2. ‘ബീവിസ് സ്റ്റിങ് ബീ’ (BeeWi’s Sting Bee) ബ്ലൂടൂത്ത് ഹെലികോപ്റ്റര്‍. ഐഫോണിലോ ആന്‍ഡ്രോയിഡ് ഫോണിലോ ഉള്ള ആപ് വഴി നിയന്ത്രിക്കാവുന്നത്. 

3. ലാസ് വേഗാസിലെ ഇലക്ട്രോണിക്‌സ് ഷോയില്‍ പുതിയ സ്മാര്‍ട്ട് ക്യാമറകളുടെ ഒരു പരമ്പര തന്നെ സാംസങ് പ്രഖ്യാപിച്ചു. WB250F/WB200F, theWB800F, WB30F, DV150F, ST150F എന്നിവയൊക്കെ അതില്‍ പെടുന്നു. 

4. ഷാര്‍പ്പ് ഇഗ്‌സോ ടാബ്‌ലറ്റ് അക്വോസ് പാഡ് (Sharp IGZO Tablet Aquos Pad) ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ചപ്പോള്‍. ഇഗ്‌സോ (Indium Gallium zinc oxide) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍ ഷാര്‍പ്പ് അവതരിപ്പിച്ചു. കുറഞ്ഞ ഊര്‍ജത്തില്‍ അല്‍ട്ര-ഹൈ സ്‌ക്രീന്‍ റിസല്യൂഷനാണ് ഈ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നത്.

5. സോണി നെക്‌സ്-എഫ്എസ് 700 (Sony NEX-FS700) കാംകോഡര്‍ – കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ചത്.

6. ‘ഈഗോ (EGO) വീഡിയോ ക്യാമറ 

7. ലാസ് വേഗാസില്‍ അവതരിപ്പിക്കപ്പെട്ട ലെനൊവയുടെ അള്‍ട്രാബുക്ക് (Lenova Ultrabook) 

8. 12 ബട്ടണുള്ള ‘ഗില ജിഎക്‌സ് ഗെയിമിങ് സീരിയസ്’ (Gila GX Gaming Series) മൗസ്. ജീനിയസ് ആണ് ഈ മൗസ് അവതരിപ്പിച്ചത്. 

9. സാംസങ് ഇലക്ട്രോണിക്‌സ് അമേരിക്കയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് മൈക്കല്‍ അബാരി ‘സീരിയസ് 7 ക്രോണോസ്’ (Series 7 Chronos) ലാപ്‌ടോപ്പ് ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ചപ്പോള്‍. 

10. ‘യുര്‍ബഡ്‌സ്’ (Yurbuds) സ്‌പോര്‍ട്ട് ഇയര്‍ഫോണുകള്‍. 

11. ലൊനോവ അവതരിപ്പിച്ച 27 ഇഞ്ച് ‘ഐഡിയ ഹൊറൈസണ്‍ ടേബില്‍ പിസി’(IdeaCentre Horizon Table PC) യില്‍ ‘മൊണോപോളി’ (Monoploly) ഗെയിം കളിക്കാന്‍ ശ്രമിക്കുന്നയാള്‍

12. ഷാര്‍പ്പ് പ്രസിഡന്റ് ജോണ്‍ ഹെറിങ്ടണ്‍ ലാസ് വേഗാസില്‍ ‘അക്വോസ് 8-സീരിയസ്’ (Aquos 8-Series) ടെലിവിഷന്‍ അവതരിപ്പിച്ചപ്പോള്‍

13. ‘ഹാപിഫോര്‍ക്ക്’ (HAPIfork) ഹാപിലാബ്‌സ് അവതരിപ്പിച്ച സ്മാര്‍ട്ട് ഫോര്‍ക്ക്. ഭക്ഷണം കഴിക്കുന്നതിന്റെ വേഗം നിരീക്ഷിച്ച്, കൂടുതല്‍ വേഗത്തിലാണ് തീറ്റയെങ്കില്‍ അത് മെല്ലെയാക്കാന്‍ മുന്നറിയിപ്പ് നല്‍കുന്ന ഫോര്‍ക്ക്

14. 84 ഇഞ്ച് വിസ്താരമുള്ള മള്‍ട്ടിടച്ച് ടേബിള്‍. ഒരേസമയം 40 വിരല്‍സ്പര്‍ശങ്ങളോട് പ്രതികരിക്കാന്‍ ഈ മേശയ്ക്കാകും. 3M ആണ് ഇത് ലാസ് വേഗാസില്‍ അവതരിപ്പിച്ചത്. 

15. പോളറോയിഡിന്റെ ആന്‍ഡ്രോയിഡ് ക്യാമറ. ആന്‍ഡ്രോയിഡ് 4.1 വേര്‍ഷനിലാണ് ഈ ക്യാമറ പ്രവര്‍ത്തിക്കുക. ‘പോളറോയിഡ് ആന്‍ഡ്രോയിഡ് ഐഎം1836’ (Polaroid Android iM1836) എന്നാണ് ചിത്രത്തിലുള്ള ക്യാമറയുടെ പേര്. 

16. ഹ്യുവേയുടെ ‘അസെന്‍ഡ് മേറ്റ്’ (Ascend Mate) സ്മാര്‍ട്ട്‌ഫോണ്‍. 6.1 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഇത് ശരിക്കുമൊരു പാബ്‌ലെറ്റാണ്. 1.5 ജിഎച്ച്ഇസഡ് സിലിക്കന്‍ ക്വാര്‍ഡ് കോര്‍ പ്രൊസസറാണ് ഇതിന് കരുത്തു പകരുന്നത്. ബാറ്ററിയാണെങ്കിലോ 4050 mAh ഉം. 

 

 
By beatsoftech

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s